ഇന്ത്യയും സൗദിയും 2020 ലെ ഹജ്ജ് കരാര്‍ ഒപ്പ് വെച്ചു

റിയാദ്: സൗദിയുമായി ഇന്ത്യ പുതിയ ഹജ്ജ് കരാറില്‍ ഒപ്പ് വെച്ചു. 2020 വര്‍ഷത്തെ ഹജ്ജ് കരാറിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പ് വെച്ചത്. ഔദ്യോഗിക സന്ദര്‍ശത്തിനായി സൗദിയിലെത്തിയ ഇന്ത്യന്‍ ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും സൗദി ഹജ്ജ്, ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബന്ദനും തമ്മിലാണ് പുതിയ കരാറില്‍ ഒപ്പു വെച്ചത്. എന്നാല്‍, മുന്‍വര്‍ഷത്തെ കരാറില്‍ നിന്നും കൂടുതല്‍ വ്യത്യസ്തമല്ല പുതിയ കരാര്‍. 2020 കരാറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പ് വെച്ചെങ്കിലും തീര്‍ത്ഥാടക ക്വാട്ടയില്‍ വര്‍ദ്ധനവില്ല.

കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ ഹജ്ജ് ക്വാട്ടയായിരുന്ന രണ്ട് ലക്ഷം തീര്‍ഥാടകര്‍ എന്നത് തന്നെയായിരിക്കും 2020 ലും തുടരുക. ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ക്കുള്ള സേവനങ്ങളും നടപടിക്രമങ്ങളും പൂര്‍ണ്ണമായും ഡിജിറ്റല്‍വല്‍ക്കരിക്കുമെന്ന് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. ഇന്ത്യയായിരിക്കും ഇത് ആദ്യം പൂര്‍ത്തീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്നവരുടെ എമിഗ്രേഷന്‍ നടപടികള്‍ ഇന്ത്യയില്‍ തന്നെ നടത്തുന്നതിനുള്ള നടപടികള്‍ ഇരു രാജ്യങ്ങളും തമ്മില്‍ സ്വീകരിച്ചു വരികയാണ്.

അടുത്ത അഞ്ചു വരെയാണ് ഹജ്ജ് അപേക്ഷക്കുള്ള സമയമെങ്കിലും ഇത് നീട്ടുന്ന കാര്യം പരിഗണനയിലുണ്ട്. ഇതിനകം ഒരു ലക്ഷത്തി എണ്‍പതിനായിരത്തില്‍ പരം അപേക്ഷകളാണ് ലഭിച്ചത്. ഈ വര്‍ഷം 22 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് തീര്‍ത്ഥാടകര്‍ എത്തിച്ചേരുക. വിജയവാഡയിലാണ് പുതിയ എംബാര്‍കേഷന്‍ പോയന്റ് അനുവദിച്ചത്. അതേ സമയം, കണ്ണൂരില്‍ പുതിയ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് ഇപ്പോള്‍ പരിഗണനയിലില്ലെന്ന് മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു.

ജിദ്ദയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ്എംബാര്‍ക്കേഷന്‍ പോയിന്റ് ഇപ്പോള്‍ പരിഗണനയിലില്ലെന്ന് മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു. ജിദ്ദയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്തി കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് നിലവില്‍ പരിഗണയില്‍ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. ഇതേ കുറിച്ചുള്ള ചോദ്യത്തിന് കണ്ണൂരില്‍ നിന്നും കരിപ്പൂരിലേക്ക് എത്ര കിലോമീറ്റര്‍ ഉണ്ടെന്ന മറു ചോദ്യമാണ് മന്ത്രി ഉയര്‍ത്തിയത്.

കരിപ്പൂരിനെ വിഭജിച്ച് കണ്ണൂരില്‍ പുതിയ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് അനുവദിക്കാനായി കണ്ണൂര്‍ ലോബി കഠിന ശ്രമം നടത്തിയിരുന്നു. നേരത്തെ, ജിദ്ദയിലെത്തിയ കേന്ദ്ര മന്ത്രിയെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സൗദും ജിദ്ദ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ് മാന്‍ ശൈഖും മന്ത്രിയെ സ്വീകരിച്ചു.