വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; നാസ ചിത്രങ്ങള്‍ പുറത്തു വിട്ടു

ഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ. ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രം നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ ക്യാമറയിലാണ് ചിത്രങ്ങള്‍ പതിഞ്ഞത്. വിക്രം ലാന്‍ഡറിന്റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായിരുന്നു എന്നാല്‍ സെപ്തംബര്‍ ഏഴിന് സോഫ്റ്റ് ലാന്‍ഡിങ്ങ് നടപടിയുടെ അവസാന ഘട്ടത്തില്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു.