മൊറട്ടോറിയം: ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം തള്ളി

തിരുവനന്തപുരം: കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയവുമായി ബന്ധപ്പെട്ടുള്ള ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം തള്ളി. മൊറട്ടോറിയം നീട്ടാനുളള ഉത്തരവ് നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി ടോം ജോസ് നല്‍കിയ റിപ്പോര്‍ട്ട്. മാര്‍ച്ച് 5ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മൊറട്ടോറിയം ഉത്തരവ് നടപ്പാക്കാനായില്ല.