ഷെയ്ന്‍ നിഗവുമായുള്ള തര്‍ക്കം; പ്രശ്നത്തില്‍ സിദ്ദിഖ് ഇടപെട്ടു

കൊച്ചി: നടന്‍ ഷെയ്നുമായുള്ള സിനിമാ തര്‍ക്കം അനുരഞ്ജനത്തില്‍. അമ്മ ഭാരവാഹിയായ നടന്‍ സിദ്ദിഖ് തര്‍ക്കത്തില്‍ ഇടപെട്ടു. നിര്‍ത്തിവെച്ചിരിക്കുന്ന സിനിമകളുടെ ചിത്രീകരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അമ്മ ഭാരവാഹികള്‍ക്ക് ഷെയ്ന്‍ ഉറപ്പു നല്‍കി. ഇന്നലെ രാത്രി സിദ്ദിഖും ഇടവേള ബാബുവും ഷെയ്ന്റെ വീട്ടില്‍ എത്തിയിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫെഫ്കയുമായും ചര്‍ച്ച നടത്തും. എന്നാല്‍, വെയില്‍ എന്ന സിനിമക്ക് എത്രദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതത വന്നിട്ടില്ല. മുന്‍പത്തെ പോലെ ഷെയ്ന്‍ നിഗവും സംവിധായകനും നിര്‍മാതാവും ഒന്നിച്ചിരുന്നുള്ള ചര്‍ച്ച ആവശ്യമില്ലെന്നാണ് അമ്മ സംഘടനയുടെ നിലപാട്. ഇക്കാര്യത്തില്‍ പരസ്പരം ചര്‍ച്ച നടത്തി തീരുമാനമെടുക്കാന്‍ ഷെയ്നും സന്നദ്ധത അറിയിച്ചിട്ടുണ്ട്.