ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി: സിദ്ധരാമയ്യ നിയമസഭാകക്ഷി നേതൃസ്ഥാനം ഒഴിഞ്ഞു

ബെംഗളുരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതൃസ്ഥാനം സിദ്ധരാമയ്യ ഒഴിഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനവും രാജിവെച്ചു. രാജിക്കത്ത് സോണിയാ ഗാന്ധിയ്ക്ക് കൈമാറിയെന്ന് അദ്ദേഹം പറഞ്ഞു.ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. കര്‍ണാടകയിലെ 15 നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി 12 സീറ്റിലും മികച്ച വിജയം നേടിയിരുന്നു. രണ്ട് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.