ഉദയംപേരൂര്‍ കൊലപാതകം: പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കൊച്ചി: ഉദയംപേരൂര്‍ വിദ്യ കൊലക്കേസ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. യുവതിയുടെ ഭര്‍ത്താവ് പ്രേംകുമാര്‍ കാമുകി സുനിത ബേബി എന്നിവരെയാണ് തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പോലീസ് പിന്നീട് കസ്റ്റഡി അപേക്ഷ നല്‍കും.മൂന്നു മാസത്തിനുശേഷമാണിവര്‍ അറസ്റ്റിലാകുന്നത്. ഉദയംപേരൂര്‍ സ്വദേശി വിദ്യയെ സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരം പേയാടുള്ള റിസോര്‍ട്ടില്‍ എത്തിച്ചാണ് കൊലപ്പെടുത്തിയത്.

വിദ്യയുമായെത്തി ഒന്നിച്ചിരുന്ന് മദ്യപിച്ച ശേഷം കഴുത്തില്‍ കയര്‍ മുറുക്കി
പ്രേംകുമാര്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഭാര്യയെ കാണാതായെന്ന് പ്രേംകുമാര്‍ പോലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് പ്രേംകുമാറും കാമുകിയും ചേര്‍ന്ന് വിദ്യയുടെ മൃതദേഹം തമിഴ്നാട്ടിലെ തിരുനല്‍വേലിയില്‍ എത്തിച്ച് മറവ് ചെയ്യുകയായിരുന്നു.

.