ഉറങ്ങിക്കിടന്ന യു.കെ.ജി വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ പൂട്ടിയിട്ട് സ്ഥലം വിട്ടു, മാപ്പ് ചോദിച്ച് സ്‌കൂള്‍ അധികൃതര്‍

പാലക്കാട്: ഒറ്റപ്പാലത്ത് യു.കെ.ജി വിദ്യാര്‍ത്ഥിയെ കാണതായതോടെ പരിഭ്രാന്തരായ രക്ഷിതാക്കള്‍ തിരച്ചിലും തുടങ്ങി. സ്‌കൂളില്‍ എത്തിയപ്പോഴാണ് കുട്ടിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടതായി കണ്ടെത്തിയത്. ഉറങ്ങിപ്പോയ കുഞ്ഞിനെയാണ് പൂട്ടിയിട്ടതെന്നാണ് പരാതി. അബദ്ധം
സമ്മതിച്ച് സ്‌കൂള്‍ അധികൃതര്‍ രംഗത്തെത്തി.

ഇന്നലെ വൈകീട്ട് വാണിയംകുളം പത്തംകുളം സ്‌കൂളിലാണ് സംഭവം. വീട്ടുകാര്‍ സ്‌കൂളില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്. സ്‌കൂള്‍ അധികൃതരുടെ ഉത്തരവാദിത്വമില്ലായ്മക്കെതിരേ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധിച്ചതോടെ ക്ഷമ ചോദിച്ച് സ്‌കൂള്‍ അധികൃതര്‍ രംഗത്തെത്തുകയായിരുന്നു.