പൗരത്വ നിയമ ഭേദഗതി മുസ്ലിംങ്ങള്‍ക്കെതിരായ വിവേചനം; വിമര്‍ശനവുമായി യു.എന്‍

ജനീവ: പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവച്ച വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.എന്‍. മുസ്ലിംങ്ങള്‍ക്കെതിരായ വിവേചനമാണ് നിയമമെന്ന് യു.എന്‍ വക്താവ് ജെറേമി ലോറന്‍സ് പറഞ്ഞു. ‘ഇന്ത്യയുടെ പുതിയ നിയമത്തിന്റെ സ്വഭാവം വിവേചനപരമാണെന്ന കാര്യത്തില്‍ ആശങ്കാകുലരാണ്’- ജെറേമി ലോറന്‍സ് പറഞ്ഞു.

മറ്റ് ആറ് വിഭാഗങ്ങള്‍ക്ക് നല്‍കുന്ന അതേ സംരക്ഷണം മുസ്ലിംങ്ങള്‍ക്ക് നിയമം നല്‍കുന്നില്ല. ഇന്ത്യയുടെ ഭരണഘടനയില്‍ പറയുകയും നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരുമാണെന്ന കാര്യത്തെ നിരാകരിക്കുന്നതാണ്  നിയമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ ബില്ല് സുപ്രീംകോടതിയുടെ പരിശോധനയിലാണെന്ന് മനസിലാക്കുന്നുവെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമമനുസരിച്ച് സൂക്ഷ്മതയോടെ വിഷയം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.