ആര്‍ക്കു പൗരത്വം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കും; വിദേശകാര്യ സഹമന്ത്രി

തൃശൂര്‍: ആര്‍ക്കു പൗരത്വം നല്‍കണമെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഇക്കാര്യത്തില്‍ ആരും പഠിപ്പിക്കേണ്ട. ആരുടെയും ഉപദേശം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ബില്ലിന്റെ പേരില്‍ രാജ്യത്ത് ആശങ്കയുടെ സാഹചര്യം നില നില്‍ക്കുന്നില്ല. ഇന്ത്യയിലെ പൗരന്മാരെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കില്ല. അവരെ ഉദ്ദേശിച്ചുള്ളതല്ല പുതിയ നിയമമെന്നും ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.