പൗരത്വ നിയമം; പ്രക്ഷോഭം ബിഹാറിലേക്കും, 21ന് ആര്‍.ജെ.ഡി ബന്ദ്

പാറ്റ്ന: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ബിഹാറും. ഈമാസം 21ന് സംസ്ഥാന വ്യാപകമായി ബന്ദ് നടത്താന്‍ ആര്‍.ജെ.ഡി ആഹ്വാനം ചെയ്തു. എല്ലാ മതേതര പാര്‍ട്ടികളോടും ഭരണഘടനയില്‍ വിശ്വാസമുള്ള സാധാരണ പൗരന്മാരോടും ബന്ദുമായി സഹകരിക്കണമെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.