തൃശൂരില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍: വാഴ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് ആണ് ആത്മഹത്യ ചെയ്തത്. പ്രളയത്തില്‍ നാശമുണ്ടായ ഔസേപ്പിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ചെറിയ വായ്പകളുടെ പേരില്‍ ബാങ്കുകള്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. ഡിസംബര്‍ 31 വരെ മൊറോട്ടോറിയം നിലനില്‍ക്കുന്നുണ്ട്.

നടപടികള്‍ തുടര്‍ന്നാല്‍ ഇത്തരം ബാങ്കുകളോട് സര്‍ക്കാര്‍ സഹകരിക്കില്ല. സര്‍ക്കാരിന് കൂടി പങ്കാളിത്തമുള്ള ഗ്രമീണ്‍ ബാങ്കും നോട്ടീസ് അയച്ച് ബുദ്ധിമുട്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നോട്ടീസ് അയക്കുന്ന നടപടികള്‍ നിര്‍ത്തി വെക്കണം. ബാങ്കുകളുടെ ഇത്തരം നടപടികള്‍ മനുഷ്യത്വരഹിതമാണ്. തൃശൂരിലെ കര്‍ഷക ആത്മഹത്യയില്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു.