നമ്മുടെ കൂട്ടായ്മക്ക് എതിരായി വരുന്ന എല്ലാ ശക്തികളെയും നാം നിരുത്സാഹപ്പെടുത്തണം; പൗരത്വ നിയമത്തിനെതിരേ മമ്മൂട്ടി

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടി. ഈ നിയമത്തിനെതിരെ സിനിമ മേഖലയില്‍ നിന്ന് നിരവധിപ്പേരാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്. ജാതി, മതം, വര്‍ഗം തുടങ്ങിയ പരിഗണനകള്‍ക്ക് അതീതമായി ഉയര്‍ന്നാല്‍ മാത്രമേ നമുക്ക് ഒരു രാഷ്ട്രമെന്ന നിലയില്‍ മുന്നേറാന്‍ സാധിക്കു.

നമ്മുടെ കൂട്ടായ്മക്ക് എതിരായി വരുന്ന എല്ലാ ശക്തികളെയും നാം നിരുത്സാഹപ്പെടുത്തണം- മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും ഈ വിഷയത്തില്‍ നേരത്തേ പ്രതികരണം നടത്തിയിരുന്നു. കൂടാതെ ജയസൂര്യ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് പാര്‍വ്വതി തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.