പൗരത്വനിയമം: പ്രതിഷേധിക്കാനെത്തിയ രാമചന്ദ്രഗുഹയെ കസ്റ്റഡിയിലെടുത്തു

ബംഗളൂരു: പൗരത്വ നിയമത്തിനെതിരെ ബംഗളൂരുവില്‍ പ്രതിഷേധിക്കാനെത്തിയ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരു ടൗണ്‍ഹാളിന് മുന്നില്‍ പ്രതിഷേധത്തിന് എത്തിയപ്പോഴാണ് നടപടി. ചെങ്കോട്ടക്കു സമീപവും ഉത്തര്‍പ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ ചെങ്കോട്ടക്കു സമീപം കൂട്ട അറസ്റ്റ് നടക്കുകയാണ്. ഹൈദരാബാദില്‍ പ്രതിഷേധത്തിനു വിദ്യാര്‍ത്ഥികള്‍ പോയ ബസില്‍ പോലീസ് കയറി. വിദ്യാര്‍ത്ഥികളെ സമീപത്തെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. മുംബൈ ക്രന്തി മൈതാനിയില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിക്കുകയാണ്.