മുന്‍ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി: എന്‍.സി.പി നേതാവും മുന്‍ മന്ത്രിയും കുട്ടനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയുമായ തോമസ് ചാണ്ടി അന്തരിച്ചു. 72വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്നു.

കോണ്‍ഗ്രസില്‍ നിന്നും ഡിഐസിയിലെത്തിയ തോമസ് ചാണ്ടി പിന്നീട് എന്‍.സി.പിയിലേക്ക് ചുവടുമാറുകയായിരുന്നു. നിലവില്‍ എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷനാണ്. പെണ്‍കേസില്‍ കുടുങ്ങി മന്ത്രി എ.കെ ശശീന്ദ്രന്‍ രാജി വെച്ചതിനെത്തുടര്‍ന്ന് 2017 ഏപ്രിലിലാണ് തോമസ് ചാണ്ടി പിണറായി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായി അധികാരമേറ്റത്. എന്നാല്‍ കായല്‍ കൈയ്യേറ്റ ആരോപണങ്ങളെത്തുടര്‍ന്ന് 2017 നവംബറില്‍ രാജിവെച്ചു.