പൗരത്വ ഭേദഗതി നിയമം; പ്രതിഷേധത്തില്‍ റെയില്‍വേയ്ക്ക് നഷ്ടം 90 കോടി

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിലും സംഘര്‍ഷത്തിലും 90 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി റെയില്‍വേ. ജനങ്ങളുടെ പ്രതിഷേധത്തിനിടെ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ വിവിധ ഇടങ്ങളില്‍ ട്രെയിനുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും നേരെ
വ്യാപകമായ അക്രമങ്ങളാണുണ്ടായത്. ആകെ നാശനഷ്ടത്തില്‍ 80 ശതമാനവും കിഴക്കന്‍ റെയില്‍വേ ഡിവിഷനിലാണ്.

72.19 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ബംഗാളില്‍ ഹൗറ, സീല്‍ഡ, മാല്‍ഡ എന്നീ ഡിവിഷനുകളെയാണ് അക്രമം കൂടുതല്‍ ബാധിച്ചത്. മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ മാര്‍ച്ചിന് പിന്നാലെയാണ് ഈ സ്റ്റേഷനുകള്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായത്. വടക്ക് കിഴക്കന്‍ റെയില്‍വേയാണ് നഷ്ടത്തില്‍ രണ്ടാമത്. 12.75 കോടിയുടെ നഷ്ടമുണ്ടായി.