അനുമതി ഇല്ല; കോണ്‍ഗ്രസ് രാജ്ഘട്ടില്‍ നടത്താനിരുന്ന പ്രതിഷേധ റാലി നാളെ

ഡല്‍ഹി: രാഹുല്‍ഗാന്ധി ഉള്‍പ്പെടെ പങ്കെടുത്ത് ഞായറാഴ്ച നടത്താനിരുന്ന കോണ്‍ഗ്രസ് റാലിയും ധര്‍ണയും അനുമതി തടഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റി. പ്രധാനമന്ത്രി പങ്കെടുത്തുകൊണ്ട് നടക്കുന്ന റാലിക്ക് സുരക്ഷ ഉറപ്പാക്കേണ്ടതിനാല്‍ കോണ്‍ഗ്രസിന്റെ റാലിക്ക് അനുമതി നിഷേധിച്ചു എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്ഘട്ടില്‍ ഇന്ന് ആറ് മണിക്കൂര്‍ പ്രതിഷേധ സമരം നടത്താനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സമരത്തില്‍  പങ്കെടുക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. അതേസമയം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം നിര്‍ദേശം നല്‍കിയിരുന്നു.