വിവാഹത്തിനെത്തിയ കാറുകള്‍ അടിച്ചു തകര്‍ത്തു

കണ്ണൂര്‍: വിവാഹത്തിനെത്തിയ ആറു കാറുകള്‍ അടിച്ചു തകര്‍ത്തു. കണ്ണൂരിലാണ് വിവാഹത്തിന് എത്തിയവരുടെ കാറുകള്‍ അടിച്ചു തകര്‍ത്തത്. അക്രമത്തിന്റെ കാരണം വ്യക്തമല്ല. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ആറ് കാറുകളാണ് തകര്‍ത്തത്. സംഭവത്തില്‍ ചക്കരക്കല്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.