‘ആന്ധ്രയിലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല”; ജഗന്‍ മോഹന്‍ റെഡ്ഡി

ഡല്‍ഹി: ആന്ധ്രയില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി അംസത്ത് ബാഷ എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുട നിലപാട് എത്തിയിരിക്കുന്നത്.

കേരളം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് നടപ്പാക്കില്ലെന്ന് കഴിഞ്ഞ ദിവസം ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍
റെഡ്ഡി നിലപാട് വ്യക്തമാക്കിത്.

അതേസമയം, വെ.എസ്.ആര്‍ കോണ്‍ഗ്രസും, തെലുങ്ക് ദേശം പാര്‍ട്ടിയും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.