പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാന്‍ പോയ രാഹുലിനെയും പ്രിയങ്കയെയും വഴിയില്‍ തടഞ്ഞ് പോലീസ്

മീററ്റ്: പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി മീററ്റിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും വഴിയില്‍ തടഞ്ഞ് ഉത്തര്‍പ്രദേശ് പോലീസ്. മീററ്റില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് ഇരുവരേയും
പോലീസ് തടഞ്ഞത്.

ആ മേഖലയില്‍ പ്രശ്‌ന സാധ്യത നിലവിലുണ്ടെന്നും അങ്ങോട്ട് പോകാന്‍ കഴിയില്ലെന്നുമായിരുന്നു പോലീസിന്റെ നിലപാട് നിങ്ങളുടെ കൈയില്‍ എന്തെങ്കിലും ഉത്തരവുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പോലീസിന് ഉണ്ടായിരുന്നില്ല.
അവസാനം സന്ദര്‍ശന അനുമതി ഇല്ലെന്ന് എഴുതി നല്‍കിയ ശേഷമാണ് വാഹനങ്ങള്‍ തിരിച്ചയച്ചത്.