ജിംഗിള്‍ ബെല്‍ താളത്തില്‍ കേന്ദ്രത്തെ പരിഹസിച്ച് കോണ്‍ഗ്രസ്

ഡല്‍ഹി: ജിംഗിള്‍ ബെല്‍ താളത്തില്‍ ബി.ജെ.പിയേയും കേന്ദ്രത്തേയും പരിഹസിച്ച് കോണ്‍ഗ്രസ്. ജുംല ബെല്‍സ് ജുംല ബെല്‍സ് ജുംലാസ് ആള്‍ ദ വേ..എന്നു തുടങ്ങിയാണ് ജിംഗിള്‍സ് ബെല്‍സ് ഗാനം കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നത്.

സത്യസന്ധമായ സര്‍ക്കാര്‍ എന്തു പറയുന്നു
എന്ന് കാണുന്നതാണ് രസകരമെന്നും അടുത്ത വരികളില്‍ പറയുന്നു. മോദി, അമിത് ഷാ, നിര്‍മല സീതാരാമന്‍, സ്മൃതി ഇറാനി എന്നിവര്‍ ക്രിസ്മസ് അപ്പൂപ്പനോട് ചോദിക്കുന്ന വിഷും ട്വീറ്റില്‍ ചിത്രീകരിച്ചിരിക്കുന്നു.