പാകിസ്താനിലെ ദലിതരോട് ഇന്ത്യയിലെത്താന്‍ 100 കൊല്ലം മുമ്പ് തന്നെ അംബേദ്ക്കര്‍ പറഞ്ഞിരുന്നുവെന്ന് സെന്‍കുമാര്‍; തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: അല്‍പം ചരിത്രമൊക്കെ ചേര്‍ത്ത് ഒരു കിടിലന്‍ പോസ്റ്റിട്ടതായിരുന്നു മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ‘എന്തു ചെയ്യാന്‍? പാളിപ്പോയി….’ സെന്‍കുമാറിനെ തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ, ഒപ്പം അദ്ദേഹത്തിന് ഇന്ത്യന്‍ ചരിത്രത്തിന്റെ ബാലപാഠങ്ങള്‍ കൂടി പഠിപ്പിക്കുകയാണ്.

അംബേദ്കറുടെ പടവും പിടിച്ചു ജിഹാദികള്‍ക്ക് ഒപ്പം തെരുവില്‍ ഇറങ്ങുന്നതിന് മുന്‍പ് ദലിത് സമൂഹം 100 കൊല്ലം മുന്‍പ് അംബേദ്കര്‍ പറഞ്ഞ ഈ വാക്കുകള്‍ ഒന്ന് വായിക്കണം എന്നായിരുന്നു പോസ്റ്റ്. ഈ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഡി.ജി.പിക്ക് അക്കിടി മനസ്സിലായി. പിന്നീട് അദ്ദേഹം 100 മാറ്റി 70 ആക്കുകയും ചെയ്തു.

                                                                           തിരുത്തിയ പോസ്റ്റ്