പൗരത്വ നിയമ ഭേദഗതി; മുട്ടുമടക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ആന്റണി

ഡല്‍ഹി: രാജ്യത്ത് പൗരത്വ പ്രതിഷേധം കനക്കുന്നതിനിടെ ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപക ദിനത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഭരണഘടന സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യവ്യാപക റാലി സംഘടിപ്പിക്കുവാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സോണിയ ഗാന്ധിയും അസമില്‍ രാഹുല്‍ ഗാന്ധിയും റാലിക്ക് നേതൃത്വം നല്‍കും ഇന്ന് ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരേ രംഗത്തുവന്നു.

പൗരത്വബില്‍ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാറിന് മുട്ടുമടക്കുകതന്നെ വേണ്ടിവരുമെന്നും ആന്റണി മുന്നറിയിപ്പു ഇരുവരും രാജ്യത്തോട് പറയുന്നത് പച്ചക്കള്ളമാണെന്നും ആന്റണി പറഞ്ഞു. ഒരു കാലത്തും രാജ്യത്ത് മതത്തെ പൗരത്വത്തിന് അടിസ്ഥാനമാക്കിയിട്ടില്ല. 2011 ല്‍ എന്‍.പി.ആറില്‍ മതത്തെക്കുറിച്ച് ചോദ്യമുണ്ടായിരുന്നില്ലെന്നും ആന്റണി ഓര്‍മിപ്പിച്ചു. മോദിയും അമിത്ഷായും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു.

പൗരത്വഭേദഗതി ബില്‍ നടപ്പാക്കുന്നതിലൂടെ രാജ്യത്തിന്റെ ആത്മാവാണ് നഷ്ടപ്പെടുക എന്നും യുവത്വം ഏറ്റെടുത്ത സമരത്തെ അടിച്ചമര്‍ത്താനാവില്ല ആന്റണി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പറയുന്നത് പച്ചക്കള്ളമാണ്. അവര്‍ കള്ളങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇങ്ങനെയൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. രാജ്യത്ത് തടങ്കല്‍ പാളയങ്ങളുണ്ട്. ഇതിന്റെ ചിത്രങ്ങള്‍ തന്റെ ട്വിറ്ററിലുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ ഒമ്പതരയ്ക്ക് ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്ത് അധ്യക്ഷ സോണിയ ഗാന്ധി പാര്‍ട്ടി പതാക ഉയര്‍ത്തി. മുതിര്‍ന്ന നേതാക്കളും പങ്കെടുത്തു. പി.സി.സി ആസ്ഥാനങ്ങളിലും ചടങ്ങ് നടന്നു. പി.സി.സി അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ സേവ് ഇന്ത്യ സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ എന്ന മുദ്രാവാക്യവുമായി മാര്‍ച്ച് നടത്തും. തുടര്‍ന്ന് ഓരോ സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷകളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും.