പൊതുമുതല്‍ നശിപ്പിക്കല്‍: മുസ്ലിം സമൂഹം ആറു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയെന്ന് യു.പി സര്‍ക്കാര്‍

ലക്നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് മുസ്ലിം സമൂഹം ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയെന്ന് യു.പി സര്‍ക്കാര്‍. ബുലന്ദശ്വറിലെ മുസ്ലിം സമൂഹത്തിനെ പ്രതിനിധീകരിച്ചാണ് വിവിധ മുസ്ലിം നേതാക്കള്‍ 6.27 ലക്ഷം
രൂപയുടെ ഡി.ഡി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സര്‍ക്കാര്‍ പുറത്തുവിട്ടു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസം ബുലന്ദ്ഷഹറില്‍ നടന്ന പ്രക്ഷോഭം അക്രമാസക്തമായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ഉള്‍പ്പെടെ നിരവധി  വാഹനങ്ങള്‍ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ കണ്ടാലറിയാവുന്ന എണ്ണൂറിലധികം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നു. ‘മുഴുവന്‍ വിഭാഗവും ഒത്തുചേര്‍ന്ന് സംഭാവനയിലേക്ക് തുക നല്‍കി. ഇതു സര്‍ക്കാരിനുള്ള ഒരു ചെറിയ സംഭാവന മാത്രമാണ് കൗണ്‍സിലറായ ഹാജി അക്രം അലി വീഡിയോയില്‍ പറഞ്ഞു.