തണുത്ത് മരവിച്ച് ഡല്‍ഹി; കുറഞ്ഞ താപനില 2.4 ഡിഗ്രിസെല്‍ഷ്യസ്

ഡല്‍ഹി: ഡല്‍ഹിയില്‍ കൊടും തണുപ്പ് തുടരുന്നു. 2.4 ഡിഗ്രിസെല്‍ഷ്യസ് ആണ് കുറഞ്ഞ താപനില. കാഴ്ചാ പരിധി കുറഞ്ഞതിനാല്‍ 30 ട്രെയിനുകള്‍ വൈകി ഓടുകയാണ്. മൂന്ന് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ മഞ്ഞുമൂടിയുണ്ടായ അപകടത്തില്‍ ആറു പേര്‍ മരിച്ചിരുന്നു.