പ്രതിഷേധക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തിനിടെ നാശനഷ്ടം വരുത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന ഇന്ത്യന്‍ റെയില്‍വേ. പ്രതിഷേധക്കാരില്‍ നിന്ന് 80 കോടി നഷ്ടപരിഹാരം ഈടാക്കാനാണ് റെയില്‍വേ തീരുമാനം. ഈസ്റ്റേണ്‍ റെയില്‍വേക്ക് മാത്രം പ്രതിഷേധങ്ങളില്‍ 70 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാര്‍ വൈകെ യാദവ് പറഞ്ഞു.

പ്രതിഷേധങ്ങള്‍ക്ക് എതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികളെ സമീപിക്കും. ജാമ്യം അനുവദിക്കുന്നതിന് മുന്‍പ് നഷ്ടപരിഹാരം ജാമ്യതുകയായി ഉറപ്പാക്കാന്‍ ആവശ്യപ്പെടും. കോടതി ചിലവുകളും പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. റെയില്‍വേക്ക് നേരെ ആക്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് നാശനഷ്ടം തിരിച്ചു പിടിക്കാന്‍ തീരുമാനിച്ചത്.