തോമസ് ചാണ്ടിയ്ക്ക് ചരമോപചാരം അര്‍പ്പിക്കാന്‍ മറന്ന് നിയമസഭ; വിയോജിപ്പ് രേഖപ്പെടുത്തി പ്രതിപക്ഷം

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എയും മുന്‍മന്ത്രിയുമായ തോമസ് ചാണ്ടിക്ക് ചരമോപചാരം അര്‍പ്പിക്കാതെ നിയമസഭ ചേര്‍ന്നതില്‍ വിയോജിപ്പ് അറിയിച്ച് പ്രതിപക്ഷം. കെ.എസ് ശബരീനാഥന്‍ എം.എല്‍.എ ഇതു സംബന്ധിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കി. ജനപ്രതിനിധിയായിരിക്കെ
അന്തരിച്ചാല്‍ തൊട്ടടുത്ത സഭാ സമ്മേളനത്തില്‍ അദ്ദേഹത്തിന് ചരമോപചാരം അര്‍പ്പിക്കുന്ന കീഴ് വഴക്കമാണ് ഇന്ന് നടക്കാതിരുന്നത്. ഒപ്പമുണ്ടായിരുന്ന ജനപ്രതിനിധിയാണ് തോമസ് ചാണ്ടി.

അദ്ദേഹത്തിന്റെ മരണ ശേഷം ആദ്യമായാണ് നിയമസഭാ സമ്മേളനം നടക്കുന്നത്. അനുശോചനം രേഖപ്പെടുത്തുകയോ ഒരു പരാമര്‍ശം നടത്തുകയോ പോലും ഉണ്ടാകാത്ത അവസ്ഥ ദൗര്‍ഭാഗ്യകരമാണെന്നും കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നും ശബരീനാഥന്‍ എം.എല്‍.എ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. എന്‍.സി.പി സംസ്ഥാന അധ്യക്ഷനും എല്‍.ഡി.എഫ് എം.എല്‍.എയുമായിരുന്ന തോമസ് ചാണ്ടി ഡിസംബര്‍ 20നാണ് അന്തരിച്ചത്.