ഇന്ത്യന്‍ അതിര്‍ത്തിയിലെ മൊബൈല്‍ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ച് ബംഗ്ലാദേശ്

ബംഗ്ലാദേശ്: സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ച് ഇന്ത്യന്‍ അതിര്‍ത്തിയിലെ മൊബൈല്‍ സേവനങ്ങള്‍ ബംഗ്ലാദേശ് താത്കാലികമായി നിര്‍ത്തിവച്ചു. ഇത് സംബന്ധിച്ച് രാജ്യത്തെ മൊബൈല്‍ സേവന ദാതാക്കള്‍ക്ക് ബംഗ്ലാദേശ് ടെലികോം അധികൃതര്‍ നിര്‍ദേശം നല്‍കി.

ഇന്ത്യയില്‍ പൗരത്വ നിയമ ഭേദഗതി പാസാക്കിയതോടെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ ബംഗ്ലാദേശിലേക്ക് കടന്നു കയറിയേക്കാമെന്ന ആശങ്കയിലാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ടെലികോം വകുപ്പിലെ ഓഫീസര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ഒരു കിലോമീറ്റര്‍ പരിധിയിലെ മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം.