2020 പിറന്നു; ആദ്യം പുതുവര്‍ഷം എത്തിയത് സമോവയില്‍

സമോവ: ലോകത്ത് സമോവയിലാണ് 2020 ആദ്യം പിറന്നത്. അന്താരാഷ്ട്ര ഡേറ്റ് ലൈനിന്റെ പടിഞ്ഞാറായാണ് സമോവ സ്ഥിതി ചെയ്യുന്നത്. പുതുവര്‍ഷം രണ്ടാമത് എത്തുന്നത് ന്യൂസിലാന്‍ഡിലായിരിക്കും. പിന്നീട് ഓസ്ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ..അങ്ങനെ നീളും പട്ടിക. ബേക്കേര്‍സ് ദ്വീപിലാണ് ഏറ്റവും ഒടുവില്‍ പുതുവര്‍ഷം എത്തുക. പുതുവത്സരത്തോടനുബന്ധിച്ച് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കനത്ത സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികമാളുകള്‍ പുതുവത്സരാഘോഷത്തിനായി എത്തുന്ന ഫോര്‍ട്ട് കൊച്ചിയിലാണ് ഏറ്റവും കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുന്നത്. ഇവിടെ പ്രത്യേക പോലീസ് കണ്‍ട്രോള്‍ റും തുറന്നു. വൈകിട്ട് മൂന്ന് മുതല്‍ തോപ്പുംപടി പാലം, ഹാര്‍ബര്‍ പാലം, ഇടക്കൊച്ചി, കുമ്പളങ്ങി, കമാലക്കടവ് എന്നിവിടങ്ങളില്‍ പ്രത്യേക പോലീസ് പിക്കറ്റുകള്‍ ഏര്‍പെടുത്തിയിട്ടുണ്ട്.