‘അച്യുത മനോന്റെ പേര് മനഃപൂര്‍വ്വം വിട്ടു’; മുഖ്യമന്ത്രിക്കെതിരെ സി.പി.ഐ മുഖപത്രം

തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമത്തിന്റെ 50ാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പേര് പ്രസംഗത്തിനിടെ പരാമര്‍ശിക്കാത്തതിലാണ് വിമര്‍ശനം. ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്ന് മുഖപ്രസംഗം വിമര്‍ശിക്കുന്നു. ചരിത്ര വസ്തുതകളെ മുഖ്യമന്ത്രി  മനഃപൂര്‍വ്വം തമസ്‌കരിച്ചുവെന്നാണ് കുറ്റപ്പെടുത്തല്‍.

മുഖ്യമന്ത്രി യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നുവെന്നും മുഖപ്രസംഗത്തിലുണ്ട്. ചരിത്രം ഐതിഹ്യങ്ങളോ കെട്ടുകഥകളോ അല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഭൂപരിഷ്‌കരണ നിയമത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ തിരുവനന്തപുരത്ത് നടന്നപ്പോള്‍ നടത്തിയ പ്രസംഗമാണ് വിമര്‍ശനത്തിന് കാരണം.