അനധികൃത സ്വത്ത് സമ്പാദനം; ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം എസ്.പിയ്ക്കാണ് അന്വേഷണ ചുമതല. ജേക്കബ് തോമസ് സംസ്ഥാനത്തിന് അകത്തും പുറത്തും അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയെന്ന് കാണിച്ച് കണ്ണൂര്‍ സ്വദേശി ഡി.ജി.പി ലോകനാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയിരുന്നു.

പരാതിയില്‍ അന്വേഷണം ആവശ്യമാണെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനുവരി 31 നകം കേസ് അന്വേഷിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.