സുമനസ്സുകളുടെ സഹായം തേടുന്നു

കൊല്ലം: ഇത് രാധാമണി അമ്മ(69). വൃക്ക സംബന്ധമായ അസുഖം കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി കിടപ്പിലാണ്. കൊല്ലം ചന്ദനതോപ്പ് അനസ് വിഹാറില്‍ സ്ഥിരതാമസക്കാരിയായ രാധാമണിയുടെ ഭര്‍ത്താവ് ശിവരാമക്കുറുപ്പ് 11 വര്‍ഷം മുമ്പ് കാന്‍സര്‍ ബാധിച്ച് മരണപെട്ടു.  ആകെയുളള കിടപ്പാടം വരെ വിറ്റാണ് അദ്ദേഹത്തെ ചികിൽസിച്ചത്. ഇപ്പോള്‍ വാടക വീട്ടിലാണ് ഇവര്‍ താമസം. എന്നാല്‍ വാടക തുകയായ 6000 രൂപ കണ്ടത്താന്‍ കഴിയാത്തതിനാല്‍ ഏതു നിമിഷവും തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ഏക മകളും പന്ത്രണ്ടും ആറും  വയസുള്ള ചെറുമക്കളുമാണ് ഇപ്പോൾ രാധമണിയുടെ ആശ്രയം.

ജോലിക്ക് പോകാന്‍ കഴിയാത്തതിനാല്‍ ഒരു ദിവസത്തെ കഞ്ഞിക്കു പോലും വക കണ്ടത്താന്‍ കഴിയാത്ത ദയനീയ സാഹചര്യത്തിലാണ് രാധാമണിയും കുടുംബവും. ഏകദേശം 1500 രൂപ ദിവസേന മരുന്നിനും ആശുപത്രി ചിലവിലേക്കുമായി കണ്ടെത്തേണ്ടതുണ്ട്. ഇനിയുള്ള ദിവസങ്ങള്‍ എങ്ങനെ മുന്നോട്ടു പോകും എന്ന ചോദ്യത്തില്‍ ഈ കുടുംബം പകച്ചു നില്‍ക്കുകയാണ്. അതിനാല്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് ഇവര്‍. സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന അക്കൗണ്ട് നമ്പറിലേക്ക് സഹായങ്ങള്‍ എത്തിക്കണമെന്ന് അഭ്യർത്‌ഥിക്കുന്നു. 

CANARA BANK
Ac no – 1099101054947
Ifsc code- CNRB0001099
Name- Mayadevi. S.