ജെ.എന്‍.യുവില്‍ നാശം വിതച്ചതിന് യൂണിയന്‍ നേതാവിനെതിരെ കേസ്

ഡല്‍ഹി: ക്യാംപസില്‍ നാശമുണ്ടാക്കിയെന്നാരോപിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഐഷ ഗോഷിനെതിരെ കേസ്. കഴിഞ്ഞ ദിവസം ക്യാംപസില്‍ എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ് ഇവര്‍. എ.ബി.വി.പി അതിക്രമത്തിന്റെ തലേദിവസം, ജനുവരി നാലിന് സര്‍വ്വകലാശാല സെര്‍വര്‍ റൂം നശിപ്പിച്ചെന്നാരോപിച്ചാണ് കേസ്.