സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ പാതകമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഞാനെന്റെ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ പാതകമായിരുന്നു ടി.പി സെന്‍കുമാറിനെ ഡി.ജി.പിയാക്കിയ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആ തെറ്റിന്റെ തിക്തഫലം ഇപ്പോഴും ദുരന്തമായി അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ ചുമതല തീര്‍ന്നപ്പോള്‍ ഒരു മലയാളി തന്നെ പോലീസ് തലപ്പത്ത് എത്തട്ടെ എന്നേ കരുതിയുള്ളൂ. ചക്കയല്ലല്ലോ ചൂഴ്ന്നു നോക്കാനെന്നും ടി.പി സെന്‍കുമാറിന്റെ പുതിയ വാക്കുകളെയും പ്രവര്‍ത്തികളേയും ഉദ്ദേശിച്ച് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.