ശബരിമല യുവതീ പ്രവേശനം; ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര്യ നിലപാട് എടുക്കാമെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുന്നു. ആചാര വിഷയങ്ങളില്‍ ഹിന്ദു പണ്ഡിതരുടെ അഭിപ്രായം തേടണം എന്നാണ് സര്‍ക്കാരിന്റെ എപ്പോഴത്തേയും നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തില്‍ സ്വതന്ത്ര്യ നിലപാട് എടുക്കാമെന്നും മന്ത്രി പറഞ്ഞു.

യുവതീ പ്രവേശനം വേണ്ടെന്നാണ് സുപ്രീംകോടതിയില്‍ നേരത്തെ ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നത്. പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിലപാട് മാറ്റുകയായിരുന്നു.
ശബരിമല യുവതി പ്രവേശനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ദേവസ്വം മന്ത്രി തന്നെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.