ചൈനയില്‍ ഇന്നലെ 242 മരണം, 14,000പേര്‍ക്ക് പുതുതായി രോഗബാധ

ബെയ്ജിങ്: കൊറോണയെ പിടിച്ചു കെട്ടാനാവാതെ ചൈന. കഴിഞ്ഞ ദിവസം മാത്രം ചൈനയില്‍ 242 പേര് മരിച്ചു. ഹുബ പ്രവിശ്യയിലാണിത്. വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1359 ആയി. ഇന്നലെ 14,840 പേര്‍ക്കാണ് ഇതേ പ്രവിശ്യയില്‍ പുതുതായി രോഗം ബാധിച്ചത്. ഇതോടെ മേഖലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 48,206 ആയെന്ന് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചു.
ജപ്പാനിലെ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലെ ഇന്ത്യന്‍ ജീവനക്കാര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. ഡയമണ്ട് പ്രിന്‍സ് എന്ന കപ്പലിലെ രണ്ട് ഇന്ത്യന്‍ ജീവനക്കാര്‍ക്കാണ് കൊറോണ സ്ഥീരികരിച്ചത്. ഇതോടെ കപ്പലില്‍ പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നവരില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 175 ആയി.
കപ്പലില്‍ ആകെ 3,700 യാത്രക്കാരാണുള്ളത് കഴിഞ്ഞ ദിവസം ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ യോഗം കൊറോണ വൈറസിന് ഔദ്യോഗിക നാമകരണം നല്‍കിയിരുന്നു. ‘കൊവിഡ് 19’ എന്നാണ് പേര് നല്‍കിയത്.
-
You may also like
-
സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ പിഎസ്സി പരിശീലനം; സ്ഥാപനത്തിൽ വിജിലൻസ് റെയിഡ്
-
അധോലോക നായകന് രവി പൂജാരി അറസ്റ്റില്‍; ഉടൻ ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ
-
വെടിയുണ്ടകൾ പാക് നിർമ്മിതമെന്ന് സംശയം; കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു
-
ലോക കേരള സഭ; അതിഥികള്‍ക്ക് ഭക്ഷണം നല്‍കിയതിന് പണം വേണ്ട
-
‘ നിരപരാധികളെ കരുവാക്കുന്നു’; മംഗളുരു വെടിവെപ്പില്‍ ഹൈക്കോടതി
-
ആധാറും തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം