കൊറോണ വൈറസ്; ചൈനയില്‍ മരണംസംഖ്യ 1486 ആയി

ചൈന: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,486 ആയി. രോഗം സ്ഥിരീകരിച്ച വുഹാന്‍ ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയില്‍ ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 116 പേരാണ്. ചൈനയില്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 1483 പേരാണ്. ഇതില്‍ 1483 പേരും ഹുബൈ പ്രവിശ്യയിലുള്ളവരാണ്. ഹോങ്കോങിലും ഫിലിപ്പീന്‍സിലും ജപ്പാനിലും ഒരോ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹുബൈയില്‍ ഇന്നലെ 4823 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഹുബൈയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 51,986 ആയി. ഇതില്‍ 36,719 പേര് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,685 പേരുടെ നില ഗുരുതരമാണ്. 4131 പേര് രോഗം ഭേദമായി ആശുപത്രി വിട്ടതായും ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
-
You may also like
-
സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ പിഎസ്സി പരിശീലനം; സ്ഥാപനത്തിൽ വിജിലൻസ് റെയിഡ്
-
അധോലോക നായകന് രവി പൂജാരി അറസ്റ്റില്‍; ഉടൻ ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ
-
വെടിയുണ്ടകൾ പാക് നിർമ്മിതമെന്ന് സംശയം; കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു
-
ലോക കേരള സഭ; അതിഥികള്‍ക്ക് ഭക്ഷണം നല്‍കിയതിന് പണം വേണ്ട
-
‘ നിരപരാധികളെ കരുവാക്കുന്നു’; മംഗളുരു വെടിവെപ്പില്‍ ഹൈക്കോടതി
-
ആധാറും തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം