കൊറോണ മരണം സ്ഥിരീകരിക്കുന്ന നാലാമത്തെ രാജ്യമായി ജപ്പാന്

ടോക്യോ: കൊറോണ വൈറസ് ബാധിച്ച് ജപ്പാനില്‍ വൃദ്ധ മരിച്ചതോടെ കൊറോണ മരണം സ്ഥിരീകരിക്കുന്ന നാലാമത്തെ രാജ്യമായി ജപ്പാന് മാറി. നേരത്തെ ഫിലിപ്പിന്സിലും ഹോങ്കോങിലും കൊറോണ ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയിതിരുന്നു. ജപ്പാനിലെ സൗത്ത് ടോക്യോയില്‍ താമസിക്കുന്ന എണ്‍പതുകാരിയാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടത്.
കണക്കുകള്‍ പ്രകാരം ചൈനയില്‍ മാത്രം 1368 പേരാണ് കൊറോണ മൂലം മരിച്ചത്. ഫിലിപ്പിന്സിലും ഹോങ്കോങിലും ഓരോരുത്തരും മരണപ്പെട്ടിട്ടുണ്ട്. ലോകത്താകമാനം 60,000 ത്തോളം പേര്‍ക്ക് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടന കഴിഞ്ഞദിവസം കോവിഡ്-19എന്ന് വൈറസിന് നാമകരണം ചെയ്തിരുന്നു. ചൈന കഴിഞ്ഞാല്‍ പിന്നെ സിംഗപ്പുരിലും ഹോങ്കോങിലുമാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
-
You may also like
-
സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ പിഎസ്സി പരിശീലനം; സ്ഥാപനത്തിൽ വിജിലൻസ് റെയിഡ്
-
അധോലോക നായകന് രവി പൂജാരി അറസ്റ്റില്‍; ഉടൻ ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ
-
വെടിയുണ്ടകൾ പാക് നിർമ്മിതമെന്ന് സംശയം; കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു
-
ലോക കേരള സഭ; അതിഥികള്‍ക്ക് ഭക്ഷണം നല്‍കിയതിന് പണം വേണ്ട
-
‘ നിരപരാധികളെ കരുവാക്കുന്നു’; മംഗളുരു വെടിവെപ്പില്‍ ഹൈക്കോടതി
-
ആധാറും തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം