‘അമേരിക്കയോടുള്ള ഇന്ത്യയുടെ സമീപനം മികച്ചതല്ല’; ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനവേളയിൽ വിപുലമായ വ്യാപാരക്കരാർ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ടേക്കില്ല. വ്യാപാരകരാറിൽ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം മികച്ച രീതിയിലുള്ളതല്ലെന്ന് ട്രംപ് പറഞ്ഞു. അമേരിക്കൻ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ വ്യാപര കരാർ സംബന്ധിച്ച് തീരുമാനമുണ്ടാകുകയുള്ളൂവെന്ന സൂചനയാണ് ട്രംപ് നൽകുന്നത്.

‘അമേരിക്കയും ഇന്ത്യയുമായി വ്യാപാരക്കരാറുണ്ടാകും. എന്നാൽ വലിയ കരാർ ഞാൻ മറ്റൊരു അവസരത്തിനു വേണ്ടി സൂക്ഷിക്കുകയാണ് -ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു. വിമാനത്താവളത്തിനും പരിപാടിയുടെ വേദിക്കുമിടയിൽ 70ലക്ഷം പേരുണ്ടാകുമെന്ന് മോദി പറഞ്ഞതായും ട്രംപ് കൂട്ടിച്ചേർത്തു. ഫെബ്രുവരി 24, 25 തിയതികളിലാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. അമേരിക്കൻ പ്രസിഡന്റായ ശേഷം ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്നത്.