ലോക കേരള സഭ; അതിഥികള്‍ക്ക് ഭക്ഷണം നല്‍കിയതിന് പണം വേണ്ട

തിരുവനന്തപുരം: ലോക കേരള സഭയുമായി ബന്ധപ്പെട്ട ഭക്ഷണ വിവാദത്തില്‍ പണം ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ്. റാവിസ് വേണ്ടെന്നുവയ്ക്കുന്നത് 60ലക്ഷം രൂപയാണ്. വിവാദം അനാവശ്യമെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ബില്‍ നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അല്ലാതെ സര്‍ക്കാരില്‍ നിന്ന് പണം ഈടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് റാവിസ് ഗ്രൂപ്പ് ഉടമകള്‍ വ്യക്തമാക്കി.
സ്വന്തം കുടുംബത്തില്‍ വന്നു ഭക്ഷണം കഴിക്കുമ്പോള്‍ പണം ഈടാക്കുന്ന സംസ്കാരം നമ്മള്‍ക്കില്ല. അതുകൊണ്ടുതന്നെ ഭക്ഷണത്തിന് പണം ഈടാക്കാന്‍ താത്പര്യമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരുരൂപ പോലും സര്‍ക്കാരിനോട് തങ്ങള്‍ ആവശ്യപ്പെടുകയില്ലെന്നും റാവിസ് ഗ്രൂപ്പ് ചെയര്മാന് രവി പിള്ളയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
റാവിസ് ഗ്രൂപ്പിന്റെ ചട്ടപ്രകാരം ഏതു പരിപാടിക്കും അഡ്വാന്‍സ് തുക കൈപ്പറ്റുകയും പരിപാടിക്കുശേഷം ബാക്കിയുള്ള തുകയ്ക്കായി നടപടികളും കൈക്കൊള്ളാറാണ് പതിവ്. അതേ സമയം ലോക കേരളസഭ കഴിഞ്ഞ് ഇത്രയും ദിവസം കഴിഞ്ഞിട്ടും തുക ഈടാക്കുന്നതിനെക്കുറിച്ച് റാവിസ് ഗ്രൂപ്പ് കേരള ലോക സഭയോട് സൂചിപ്പിച്ചിട്ടില്ല. തുക ചിലവാക്കിയത് സംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് റാവിസ് ഗ്രൂപ്പ് നിലപാട് വ്യക്തമാക്കിയത്.
-
You may also like
-
വിസ്മയ കാഴ്ചകളുമായി ഗ്ലോബല്‍ വില്ലേജിന് തുടക്കം
-
നോള്‍ പോയിന്റുകള്‍ വര്‍ദ്ധിക്കും; കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങള്‍
-
ഇസ്റായേലിനെ അംഗീകരിച്ച് സുഡാനും; പ്രഖ്യാപനവുമായി ട്രംപ്
-
സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ പിഎസ്സി പരിശീലനം; സ്ഥാപനത്തിൽ വിജിലൻസ് റെയിഡ്
-
അധോലോക നായകന് രവി പൂജാരി അറസ്റ്റില്‍; ഉടൻ ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ
-
വെടിയുണ്ടകൾ പാക് നിർമ്മിതമെന്ന് സംശയം; കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു