സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ പിഎസ്സി പരിശീലനം; സ്ഥാപനത്തിൽ വിജിലൻസ് റെയിഡ്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ പരിശീലനം നൽകി വന്നിരുന്ന പി.എസ്.സി കോച്ചിങ് സെന്ററില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. കോച്ചിംഗ് സെന്ററിനെതിരെ അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം മിന്നല്‍ റെയ്ഡ് നടത്തിയത്. പൊതുഭരണ സെക്രട്ടറിയുടേയും പി.എസ്.സി-യുടേയും ആവശ്യ പ്രകാരം മൂന്ന് കോച്ചിംഗ് സെന്ററുകള്‍ക്കെതിരെയാണ് വിജിലൻസ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
പൊതുഭരണ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയില്‍ തിരുവനന്തപുരത്ത് മൂന്ന് പി.എസ്.സി കോച്ചിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഈ മൂന്നു പേരിൽ രണ്ട് ഉദ്യോഗസ്ഥർ ദീര്‍ഘകാലമായി സർക്കാർ ജോലിയിൽ നിന്നും അവധി എടുത്തിരിക്കുകയാണ്. അതേസമയം അവധിയിലുള്ള രണ്ടു പേരും കോച്ചിംഗ് സെന്ററില്‍ ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് പൊതുഭരണ സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയത്. ഈ കത്തിനുപുറമേ പി.എസ്.സി സെക്രട്ടറിയും അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിച്ചിരുന്നു.
ഡി.വൈ.എസ്.പി പ്രസാദ് നയിക്കുന്ന വിജിലന്‍സിന്റെ സ്പെഷ്യല്‍ സെല്ലിനാണ് കേസിന്റെ അന്വേഷണ ചുമതല. ഇതിനിടയിൽ ആരോപണം നേരിടുന്ന സെക്രട്ടറിയേറ്റ് ജീവനക്കാരില്‍ ഒരാള്‍ കേരള സർക്കാർ കഴിഞ്ഞ ദിവസം നടത്തിയ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പി.എസ്.സി ഉദ്യോഗസ്ഥരുമായി അനധികൃതമായി ബന്ധപ്പെട്ട് പരീക്ഷയിൽ വരാന്‍ സാധ്യതയുള്ള ചോദ്യങ്ങൾ ചോർത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിന്റെ സൂചന നൽകുന്ന ചില ചോദ്യങ്ങൾ ആരോപണം നേരിടുന്ന ഉദ്യോഗസ്ഥൻ അഡ്മിനായുള്ള വാട്സപ്പ് കൂട്ടായ്മയില്‍ പങ്കുവച്ചതായും കണ്ടെത്തിയിട്ടുണ്ട്.
-
You may also like
-
ഇന്ന് 2765 പേർക്ക് കൊവിഡ്
-
‘ഇ ഡി ഉദ്യോഗസ്ഥർ കോമാളികൾ’ ; ‘നേതൃത്വം കൊടുക്കുന്നത് കേന്ദ്രധനമന്ത്രി’
-
ബാങ്കുകൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം
-
തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും; എൻ ഡി എയുടെ ഭാഗമാകില്ല: പി സി ജോർജ്
-
‘മരയ്ക്കാർ’ ദേശീയ അവാർഡിനായുള്ള പരിഗണനയ്ക്ക്
-
209 അതിസമ്പന്ന ഇന്ത്യാക്കാർ പട്ടികയിൽ; മുകേഷ് അംബാനി ലോകത്തിലെ എട്ടാമത്തെ ധനികൻ