നോള്‍ പോയിന്റുകള്‍ വര്‍ദ്ധിക്കും; കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനങ്ങള്‍

ദുബായ്: പതിനൊന്നാമത് പൊതുഗതാഗത ദിനം ആഘോഷിക്കാനൊരുങ്ങുകയാണ് ദുബായ് ആര്‍.ടി.എ. ഇതിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ നിരവധി സമ്മാനങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്. യാത്രക്കാര്‍ക്ക് ഒക്ടോബര്‍ 25-നും നവംബര്‍ 1-നും ഇടയില്‍ അവരുടെ നോള്‍ പോയിന്റുകള്‍ മൂന്നിരട്ടിയായി വര്‍ദ്ധിക്കുമെന്ന് ്ധികൃതര്‍ അറിയിച്ചു. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ വെബ്സൈറ്റില്‍ പുറത്തിറക്കിയ വെര്‍ച്വല്‍ ഗെയിമിന്റെ വിജയികളെ രണ്ട് ദശലക്ഷം നോള്‍ പോയിന്റുകളാണ് കാത്തിരിക്കുന്നത്.’ഹണ്ട് ഫോര്‍ ദി വെര്‍ച്വല്‍ ട്രെഷറിലൂടെ’ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ ശേഖരിക്കുന്ന ഏഴ് യാത്രക്കാര്‍ക്ക് മികച്ച സമ്മാനങ്ങള്‍ ലഭിക്കുമെന്ന് ആര്‍ടിഎയിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ റൗഡ അല്‍ മെഹ്രിസി പറഞ്ഞു. വെര്‍ച്വല്‍ ഇവന്റ് നവംബര്‍ ഒന്നിന് ആര്‍ടിഎ വെബ്സൈറ്റില്‍ നടക്കും.

ആദ്യ വിജയിക്ക് ഒരു ദശലക്ഷം നോള്‍ പ്ലസ് ലോയല്‍റ്റി പോയിന്റുകളും റണ്ണര്‍അപ്പിന് 50 ലക്ഷം പോയിന്റും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു മില്യണ്‍ പോയിന്റും നോള്‍ കാര്‍ഡില്‍ ക്രെഡിറ്റ് ചെയ്യും. നാലാമത്തെ വിജയിക്ക് 100,000 പോയിന്റുകളും മറ്റ് മൂന്ന് വിജയികള്‍ക്ക് 50,000 പോയിന്റ് വീതവും ലഭിക്കും. ആവേശകരമായ ഓഫറുകളില്‍ 100 സിനിമാ ടിക്കറ്റുകളും ഓണ്‍ലൈന്‍ ഷോപ്പിംഗിനുള്ള ഡിസ്‌കൗണ്ടുകളും ഉള്‍പ്പെടുന്നു. വോക്‌സ് സിനിമാസ് പൊതുഗതാഗത യാത്രക്കാര്‍ക്ക് 100 സിനിമാ ടിക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതില്‍ 60 എണ്ണം പൊതുഗതാഗത സ്റ്റേഷനുകളില്‍ നിന്നും 40 എണ്ണം സോഷ്യല്‍ മീഡിയ വഴി നടത്തുന്ന ക്വിസുകള്‍ക്ക് ശരിയുത്തരം നല്‍കുന്നവരില്‍ നിന്ന് നറുക്കിട്ടെടുക്കും. പൊതുഗതാഗതം ഉപയോഗിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു സംരംഭമെന്ന് റൗഡ അല്‍ മെഹ്രിസി പറഞ്ഞു.