ചൈന വീണ്ടും കരാര്‍ ലംഘിച്ചു; അതിര്‍ത്തിയില്‍ സൈനിക വിന്യാസവും കൂട്ടി

ദില്ലി: മോള്‍ഡോ ചര്‍ച്ചയിലെ ധാരണയും ചൈന അട്ടിമറിച്ചു. അതിര്‍ത്തിയില്‍ വീണ്ടും ആയുധബലം കൂട്ടി. കൂടുതല്‍ മിസൈലുകളും, റോക്കറ്റുകളും, പീരങ്കികളും എത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുന്‍നിര സൈന്യത്തെ പിന്‍വലിക്കാനും, സമ്പൂര്‍ണ്ണ പിന്മാറ്റത്തില്‍ ചര്‍ച്ച തുടരാനുമായിരുന്നു ഒടുവില്‍ നടന്ന മോള്‍ഡോ ചര്‍ച്ചയിലെ ധാരണ. സൈനിക വിന്യാസവും കൂട്ടിയിതായാണ് റിപ്പോര്‍ട്ട്.