അപകട വളവിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

കൊച്ചി: അപകടം തുടർക്കഥയായ എളംകു​ളത്ത് വീണ്ടും അപകടം.  ബൈക്ക്​ യാത്രികൻ ​ മരിച്ചു. ​തൊടുപുഴ സ്വദേശിയായ സനൽ സത്യൻ (21) ആണ് ​ മരിച്ചത്​.  റോഡിനോട്​ ചേർന്ന സ്ലാബിൽ ബൈക്ക് ​ഇടിച്ചാണ് ഇന്ന് രാവിലെ 6.30ഓടെ അപകടമുണ്ടായത്. ബൈക്ക്​ പൂർണമായും തകർന്നു. ​

സനലിനെ കൂടാതെ ബൈക്കിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നതായി പൊലീസ്​ പറഞ്ഞു. ഇവിടെ ഏഴ്​ മാസത്തിനിടെ ഒമ്പതുപേരാണ്​ മരിച്ചത്​​.

തുടർച്ചയായുള്ള അപകടങ്ങള്‍ക്ക് കാരണം റോഡ് നിർമാണത്തിലെ അപാകതയും അമിത വേഗവുമാണെന്ന് പൊലീസ് പറയുന്നു. അപകടം കുറക്കാൻ ശാസ്ത്രീയമായ മാർഗം സ്വീകരിക്കുമെന്നും ട്രാഫിക് എസിപി  ടി.ബി വിജയൻ കൂട്ടിച്ചേര്‍ത്തു.