വനിതാ മാധ്യമപ്രവർത്തകരെ വെടിവച്ചു കൊന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ 3 വനിതാ മാധ്യമപ്രവർത്തക‍രെ വെടിവച്ചു കൊന്നു. 2 വ്യത്യസ്ത സംഭവങ്ങളിലാണ് കൊലപാതകം നടന്നത്. ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെയാണ് സ്വകാര്യ റേഡിയോ, ടിവി മാധ്യമങ്ങളിൽ ജോലി ചെയ്യുന്ന മുർസൽ വഹീദി, ഷഹനാസ്, സാദിയ എന്നിവർക്കു വെടിയേറ്റത്.

ഇതോടെ അഫ്ഗാനിസ്ഥാനിൽ 6 മാസത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 15 ആയി