209 അതിസമ്പന്ന ഇന്ത്യാക്കാർ പട്ടികയിൽ; മുകേഷ് അംബാനി ലോകത്തിലെ എട്ടാമത്തെ ധനികൻ

ദില്ലി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകത്തിലെ അതിസമ്പന്ന പട്ടികയിൽ എട്ടാമതെത്തി. ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2021 പ്രകാരം അംബാനിയുടെ ആസ്തിയിൽ ഒരു വർഷത്തിനിടെ 24 ശതമാനം വർധനവുണ്ടായി. 6.09 ലക്ഷം കോടി ഡോളറാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി. 83 ബില്യൺ ഡോളറിന്റെ വർധനവാണ് ഒറു വർഷത്തിനിടെ ഉണ്ടായത്. ഇന്ത്യയിലുള്ള 209 അതിസമ്പന്നരിൽ 177 പേരും ഇന്ത്യയിൽ തന്നെയാണ് താമസം.
അമേരിക്കയിൽ 689 പേർ അതിസമ്പന്നരാണ്. അമേരിക്ക പുതുതായി 69 പേരെ പട്ടികയിൽ ചേർത്തപ്പോൾ ഇന്ത്യയിൽ നിന്ന് 50 പേർ ഉൾപ്പെട്ടു. ജയ് ചൗധരി, വിനോദ് ശാന്തിലാൽ അദാനി എന്നിവരുടെ ആസ്തികളിൽ യഥാക്രമം 271 ശതമാനത്തിന്റെയും 128 ശതമാനത്തിന്റെയും വർധന രേഖപ്പെടുത്തി. ചൗധരിക്ക് 96000 കോടിയുടെയുംവിനോദിന് 72000 കോടിയുടെയും ആസ്തിയാണ് ഉള്ളത്.
ഇലോൺ മസ്ക്കാണ് പട്ടികയിൽ ഒന്നാമത്. 197 ബില്യൺ ഡോളറാണ് ഇലോൺ മസ്ക്കിന്റെ ആസ്തി. 151 ബില്യൺ ഡോളർ ആസ്തി വർധനയാണ് ഇദ്ദേഹത്തിന് ഒരു വർഷത്തിനിടെ ഉണ്ടായത്.