‘മരയ്ക്കാർ’ ദേശീയ അവാർഡിനായുള്ള പരിഗണനയ്ക്ക്

പ്രിയദർശൻ സംവിധാനം ചെയ്‌ത മോഹലാൽ ചിത്രം ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹ’ത്തിന് മേഖലാ ജൂറിയൂടെ ഏഴ് നോമിനേഷനുകൾ ലഭിച്ചു. മികച്ച ചിത്രം, സംവിധാനം, അഭിനയം, വസ്ത്രാലങ്കാരം തുടങ്ങിയവയ്‌ക്കാണ് നോമിനേഷൻ ലഭിച്ചത്. മലയാളം – തമിഴ് മേഖലാ ജൂറിയുടെ നോമിനേഷനുകൾ പ്രധാന ജൂറിയുടെ മുന്നിലാണിപ്പോൾ.

മികച്ച നടനുള്ള അവാർഡിന് ഏറ്റവുംകൂടുതൽ ശുപാർശ ലഭിച്ചത് മോഹൻലാലിനാണ്. മരക്കാറിലൂടെ മോഹൻലാൽ ദേശീയപുരസ്‌കാരം വീണ്ടും മലയാളത്തിൽ എത്തിച്ചേക്കുമെന്നാണ് സൂചന.

ദേശീയ അവാർഡിന് പ്രാഥമിക തിരഞ്ഞെടുപ്പ് നടത്തുന്നത് ആകെ അഞ്ച് മേഖലാ ജൂറികളാണ്. അതിൽ നിന്നാണ് പ്രധാന ജൂറി അവാർഡ് തീരുമാനിക്കുന്നത്. മേഖല ജൂറി നിരസിച്ച ചിത്രങ്ങളെ തിരിച്ചുവിളിക്കാനുള്ള അധികാരവും പ്രധാന ജൂറിക്കുണ്ട്