നികുതിവെട്ടിപ്പ്; ബോളിവുഡ് താരങ്ങളുടെ വീടുകളിൽ റെയ്ഡ്

മുംബൈ: ബോളിവുഡ് ചലച്ചിത്ര സംവിധായകരായ അനുരാഗ് കശ്യപ്, വികാസ് ബാൽ എന്നിവരുടെയും നടി തപ്‌സി പന്നുവിന്റെയും വീടുകളിലും ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. അനുരാഗ് കശ്യപിന്റെ നിർമ്മാണ കമ്പനിയായ ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ടാണ് ഇവരുടെ വീടുകളിൽ പരിശോധന നടത്തിയത്. ഫാന്റം ഫിലിംസ് നികുതിവെട്ടിച്ചതായുള‌ള സൂചനയിലാണ് റെയ്‌ഡ്.

ചലച്ചിത്ര നിർമ്മാതാവ് മധു മന്ദേന വർമ്മയുടെ ടാലന്റ് മാനേജ്‌മെന്റ് കമ്പനിയിലും ആദായ നികുതി അധികൃതർ വൈകാതെ പരിശോധനകൾ നടത്തുമെന്നാണ് സൂചന.