പന്തളം രാജകുടുംബാംഗമെന്ന പേരിൽ കോടികളുടെ തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

NRI DESK : പന്തളം രാജകുടുംബാംഗമാണെന്ന പേരിൽ കോടികൾ തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ. പന്തളം സ്വദേശി സന്തോഷ്, ഏരൂർ സ്വദേശി ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പന്തളം രാജകുടുംബാംഗമാണെന്നും കുവൈറ്റിൽ യുഎസ് ആർമിക്ക് എക്വിപ്‌മെന്റ്‌സ് വിതരണം ചെയ്യുന്ന വ്യക്തിയാണെന്നും സ്വയം പരിജയപ്പെടുത്തി 26 കോടി രൂപയുടെ സോഫ്റ്റ്‌വെയർ സോഴ്‌സ് കോഡ് 15000 രൂപയ്ക്ക് അഡ്വാൻസ് മാത്രം നൽകി തട്ടിയെടുത്തുവെന്നാണ് കേസ്.

കുവൈറ്റിൽ വ്യവസായിയായ ഒറീസ സ്വദേശി അജിത് മഹാപത്രയെന്ന വ്യക്തിയേസം ഇവർ തട്ടിപ്പു നടത്തിയിട്ടുണ്ട്. നീലഗിരിയിൽ പന്തളം രാജകുടുംബത്തിനവകാശപ്പെട്ട 2500 ഏക്കർ സ്ഥലം വാങ്ങി കൃഷി ചെയ്യാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ആറ് കോടി രൂപ ഇവർ തട്ടിയെടുത്തിട്ടുണ്ട്. ഈ കേസിൽ സന്തോഷും, ഗോപകുമാറും കീഴടങ്ങാനിരിക്കെയാണ് ഇവർ അറസ്റ്റിലാകുന്നത്.