കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം: പ്ര​തി​രോ​ധി​ക്കാ​ൻ കേ​ന്ദ്രം പരാജയപ്പെട്ടെന്ന് സോ​ണി​യ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ കേ​ന്ദ്രം ഒ​ട്ടും ത​യാ​റാ​യി​രു​ന്നി​ല്ലെന്ന് കോ​ൺ​ഗ്ര​സ്  വ​ർ​ക്കിം​ഗ് ക​മ്മി​റ്റി യോ​ഗത്തിൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ആരോപിച്ചു. കോവിഡ്  പ്ര​തി​സ​ന്ധി​യെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ പൂ​ർ​ണ പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്നും സോ​ണി​യ പറഞ്ഞു.

കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ പ്രാ​യ​പ​രി​ധി 25 വ​യ​സാ​യി കു​റ​ച്ച് യു​വാ​ക്ക​ളെ കോ​വി​ഡ്​ രോ​ഗ​ത്തി​ൽ​നി​ന്ന് സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ‌ 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. ഈ ​പ്രാ​യ​പ​രി​ധി കു​റ​യ്ക്ക​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​വ​ശ്യം. കൂടാതെ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ളെ​യും ഉ​പ​ക​ര​ണ​ങ്ങ​ളെ​യും ജി​എ​സ്ടി പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും  രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ ഇന്ന് ചേ​ർ​ന്ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി യോ​ഗം (സി​ഡ​ബ്ല്യൂ​സി) ആ​വ​ശ്യം ഉന്നയിച്ചത്.

ലോ​ക്ഡൗ​ൺ, കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ന്നി​വ മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​യ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സർക്കാർ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു.