ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ഭക്തർക്ക് പ്രവേശനമില്ല

NRI DESK : ഇടവമാസ പൂജകൾക്കായി ശബരിമല നട ഇന്നലെ വൈകിട്ട് 5ന് തുറന്നു,സംസ്ഥാനത്ത് നിലനിൽക്കുന്ന ലോക് ഡൗൺ കണക്കിലെടുത്ത് ശബരിമലയിലേക്ക് ഭക്തജനങ്ങൾക്ക് ഇക്കുറി പ്രവേശനം ഉണ്ടാവില്ല.

നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ പതിവ് പൂജകൾ മാത്രമേ ഉണ്ടാവുകയുള്ളൂ.19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. പ്രതിഷ്ഠാ വാർഷികത്തിനായി മെയ് 22 ന് വൈകുന്നേരം ക്ഷേത്ര തിരുനട വീണ്ടും തുറക്കും. 23 ന് ആണ് പ്രതിഷ്ഠാദിനം. അന്ന് രാത്രി തന്നെ ഹരിവരാസനം പാടി നട അടയ്ക്കും.